ഡബ്‌ളിയു സി എസ് പട്ടയങ്ങളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളില്‍ കൃഷിക്കും ഭവന നിര്‍മ്മാണത്തിനുമായി കിട്ടിയ പട്ടയമാണെന്ന് എന്തടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥരോട് രേഖാമൂലം വിശദീകരണം ചോദിക്കാന്‍ നെന്മേനി ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
ഡബ്‌ളിയു സി എസ് പട്ടയങ്ങളില്‍ എന്ത് ഉദ്ദേശത്തിലാണ് പട്ടയം നല്‍കിയതെന്ന് എഴുതിയിട്ടില്ലാത്തപ്പോഴാണ് റവന്യൂ അധികൃതര്‍ പൊസഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കൃഷിക്കും ഭവന നിര്‍മ്മാണത്തിനുമെന്ന് രേഖപ്പെടുത്തുന്നത്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതകള്‍ ദുരീകരിക്കണം.എല്‍ എ പട്ടയങ്ങള്‍ക്ക് മാത്രമായ വിധി ഡബ്‌ളിയു സി എസ് പട്ടയങ്ങള്‍ക്ക് കൂടി അകാരണമായി ാധകമാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ അവ്യക്തതകള്‍ നീക്കുന്നതിനൊപ്പം കോടതി വിധിയെ ഓര്‍ഡിനന്‍സ് വഴി മറികടക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.ഈ ആവശ്യം ഉന്നയിച്ച് ഭരണസമിതി പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കും.തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകക്ഷി പ്രതിനിധികള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റിനേയും കലക്ടറെയും സന്ദര്‍ശിക്കും.സമാന പ്രശ്‌നമുള്ള മറ്റ് പഞ്ചായത്തുകളേയും ചേര്‍ത്ത് പ്രശ്‌ന പരിഹാരത്തിന് സമ്മര്‍ദ്ദമുയര്‍ത്തും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,എടക്കല്‍ മോഹനന്‍,സി ടി ചന്ദ്രന്‍, കെ മുനീബ്,വി പി ബോസ്,ജയ മുരളി,കെ വി ശശി,അബ്ദുള്ള മാടക്കര, സുജാത ഹരിദാസ്, പി കെ സത്താര്‍, ഹരിദാസ്, കെ വി കൃഷ്ണന്‍കുട്ടി,കെ വി വിനീത്,റിജോഷ് ിേ, റ്റി സി വര്‍ഗീസ്, റ്റി ഹരിദാസ്,ഞ്ചമിന്‍ ഈശോ, സി.പ്രമോദ്, കെ ബി വിനോദ്, രമ്യ അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു