കൃഷി വകുപ്പിന്റെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍
കേരള സര്‍ക്കാര്‍ നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.മെയ് 9 ന് മാനന്തവാടി വള്ളിയുര്‍കാവ് ഗ്രൗണ്ടില്‍ ഡ്രോണുകളുടെയും, കാര്‍ഷിക യന്ത്രങ്ങളുടെയും ഉദ്ഘാടനവും നിര്‍വഹിക്കും.ഇതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.എംഎല്‍എ ഒ. ആര്‍ കേളു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസി. ജസ്റ്റിന്‍ ബേബി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ രത്‌നവലി തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുത്തു.