പാചക വാതക വിലവര്‍ദ്ധനവിനെതിരെ വേറിട്ട സമരം സംഘടിപ്പിച്ച് വനിതാ ലീഗ്. പൊതുയിടത്തില്‍ അടുപ്പുകൂട്ടി കട്ടന്‍കാപ്പി തിളപ്പിച്ചായിരുന്നു ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജന്‍ ഉദ്ഘാടനം ചെയ്തു.
അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച പാചകവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചായിരുന്നു വനിതാലീഗീന്റെ വേറിട്ട സമരം. ബത്തേരി സ്വതന്ത്രമൈതാനിയില്‍ അടുപ്പുകൂട്ടി പാചകവാതക സിലിണ്ടറില്‍ ഇരുന്ന് ഓലമടലും വിറകും ഉപയോഗിച്ച് തീകൂട്ടി കട്ടന്‍കാപ്പി തിളപ്പാച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടി വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജന്‍ ഉല്‍ഘാടനം ചെയ്തു. രാജ്യത്ത് സാധാരണക്കാര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ വീടിനുള്ളില്‍ ഒളിപ്പിച്ചുവെക്കേണ്ട അവസ്ഥായാണ് നിലവിലുള്ളതെന്നും, ഭരണകൂടം രാജ്യത്തെ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് തള്ളിവിടുകയാണന്നും അവര്‍ ആരോപിച്ചു. പ്രതിഷേധ പരിപാടിയില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ഷിഫാനത്ത് അധ്യക്ഷയായി. ബാനു പുളിക്കല്‍, ഷറീന അബ്ദുള്ള, ജമീല, അബ്ദുള്ള മാടക്കര, പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, സി കെ ഹാരിഫ് എന്നിവര്‍ സംസാരിച്ചു.