വീടൊരു വിദ്യാലയം പിന്തുണയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

0

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇനിയും വിദ്യാലയങ്ങള്‍ തുറക്കാതിരിക്കുകയും അധ്യയന പ്രവൃത്തികള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്യപ്പെട്ട പരിതസ്ഥിതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീടൊരു വിദ്യാലയമാക്കാന്‍ പൂര്‍ണപിന്തുണ ഒരുക്കുകയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. അറിവിടങ്ങളില്‍ നിങ്ങളോടൊപ്പം എന്ന മുദ്രാവാക്യത്തില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തനതായി നടപ്പിലാക്കുന്ന ഫോക്കസ് (ഫോര്‍ അവര്‍ ചില്‍ഡ്രന്‍സ് യൂണിക് സപ്പോര്‍ട്ട്) പിന്തുണ പരിപാടിയാണ് മക്കളോടൊപ്പം.

21 വാര്‍ഡുകളുള്ള വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ 8969 കുട്ടികളാണ് പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ പഠിക്കുന്നത്. 9 എല്‍പി സ്‌കൂളുകളും 6 യു പി സ്‌കൂളുകളും 4 ഹൈസ്‌കൂളുകളും 2 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ഉള്‍പ്പെടെ 19 സ്‌ക്കൂളുകളും 15 പ്രീപ്രൈമറി സൗകര്യമുള്ള ക്ലാസുകളും നടക്കുന്നുണ്ട്.
ഇതില്‍ ഗോത്രവിഭാഗം കുട്ടികള്‍ 3702 ആണ്. ട്രൈബല്‍ വകുപ്പ് മുഖേന ഈ കുട്ടികളുടെ പഠന സൗകര്യങ്ങള്‍ ഡിജിറ്റല്‍ ഡിവൈസിനുള്ള കണക്ക് എന്നിവ ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രയാസങ്ങള്‍ നിലവിലുള്ള അറുപത്തിരണ്ട് ലൊക്കേഷനകളില്‍ സൗകര്യമൊരുക്കാന്‍ മൊബൈല്‍ സേവന ധാതാക്കളുടെ സംയുക്ത യോഗത്തിലേക്ക് ദത്തശേഖരണമടക്കം നല്‍കിയിട്ടുണ്ട്.

പതിനഞ്ച് പ്രത്യേക ഗോത്ര ബന്ധു അദ്ധ്യാപികമാര്‍ പുതുതായി സ്‌കൂള്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് മാനസിക പിന്തുണ (മെന്റ്‌റിങ് ) നല്‍കിക്കൊണ്ട് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്കായി 3 സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെയും, ഊരു വിദ്യാകേന്ദ്രങ്ങള്‍, പ്രാദേശിക പഠനകേന്ദ്രങ്ങള്‍, പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ ചുമതലക്കാരായി എഡ്യൂക്കേഷന്‍ വളണ്ടിയര്‍മാരെ യും, ചിത്രകലാ, പ്രവര്‍ത്തിപരിചയം, സംഗീതം, കായിക പ്രവര്‍ത്തികള്‍ എന്നിവ അയല്‍പക്ക വിദ്യാകേന്ദ്രങ്ങളില്‍ പരിശീലിപ്പിക്കാനായി 6 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെയും മാനന്തവാടി ബി ആര്‍ സിയില്‍ നിന്നും നിയമിച്ചിട്ടുണ്ട്.

പുതുതായി ഒന്നാം ക്ലാസില്‍ എത്തിയ728 കുട്ടികള്‍ പഞ്ചായത്തിലുണ്ട്. ഇവര്‍ക്കായി എസ്.എസ്.കെ യുമായി ചേര്‍ന്ന് സ്‌കൂള്‍ അനുഭവങ്ങള്‍ ഒരുക്കുന്ന വീട്ടുമുറ്റം പദ്ധതി പഞ്ചായത്ത് ആവിഷ്‌കരിച്ചു വരുന്നു. വീടുകളില്‍ തന്നെ വിദ്യാലയ സൗകര്യമൊരുക്കുകയെന്ന ഗവണ്‍മെന്റിന്റെ പുതിയ നയത്തിനു മുന്നോടിയായി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും വാര്‍ഡ് തല സമിതികളും ചേര്‍ന്ന് വിദ്യാഭ്യാസ പിന്തുണ കമ്മിറ്റികള്‍ ജനകീയമായി 21 വാര്‍ഡുകളിലും സൗകര്യമൊരുക്കിയിരുന്നു.

വീട്ടില്‍ സൗകര്യം ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ഡിവൈസ് നല്‍കുന്നതുവരെ അധ്യായന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ 44 അയല്‍പക്ക കേന്ദ്രങ്ങള്‍ മുഴുവന്‍ വാര്‍ഡുകളിലും ആയി ഒരുക്കിയിട്ടുണ്ട്. 862 വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നുമുണ്ട്. ടെലിവിഷനും ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് സൗകര്യങ്ങളും സമീപ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുണ്ട്. കൃത്യമായ ടൈംടേബിള്‍ നല്‍കി അധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടെയെത്തി ഡിജിറ്റല്‍ ക്ലാസുകള്‍ കാണുകയും, തുടര്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും അവസാനം വന്ന നിര്‍ദ്ദേശപ്രകാരം കുട്ടിയെ ഒരു യൂണിറ്റ് ആയി കണ്ട് ഓണ്‍ലൈന്‍ സൗകര്യമൊരുക്കണം എന്നതിനാലാണ് നൂതന പ്രായോഗിക പദ്ധതിയായ മക്കളോടൊപ്പം പഞ്ചായത്ത് നടപ്പിലാക്കുന്നത്.

ഇതിന് മുന്നോടിയായി ജൂലൈ 19 മുതല്‍26 വരെയുള്ള തീയതികളില്‍ പഞ്ചായത്ത് അധികൃതര്‍ ഓരോ സ്‌കൂളിലേക്കും നേരിട്ട് ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയാണ്. പ്രധാനാദ്ധ്യാപകര്‍, ഓണ്‍ലൈന്‍ സ്‌കൂള്‍തല നോഡല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കുന്ന ക്ലാസ് അധ്യാപകരുടെ യോഗത്തില്‍ പി.ടി.എ പ്രതിനിധി, സ്‌കൂള്‍ വികസന സമിതി പ്രതിനിധി, ബി.ആര്‍.സി പഞ്ചായത്ത് ചുമതലക്കാരന്‍, സ്‌കൂളിലെ മുഴുവന്‍ അധ്യാപകര്‍ എന്നിങ്ങനെ കൂടിയിരിക്കുന്ന നേരിട്ടുള്ള യോഗങ്ങളാണ് മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് നല്‍കിയ സമയ പ്രകാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചേരുന്നത്.

സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കാര്യത്തില്‍ അധ്യാപകരുടെ കൂടി സാമ്പത്തിക പിന്തുണയോടെ 100 ശതമാനം കുട്ടികള്‍ക്കും ഡിജിറ്റല്‍ ഡിവൈസ് വീടുകളില്‍ ഒരുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഇതിനായുള്ള അറിയിപ്പുകള്‍ ഔദ്യോഗികമായി സ്‌കൂളുകള്‍ക്ക് പഞ്ചായത്തില്‍ നിന്നും ഇ-മെയിലായി നല്‍കിക്കഴിഞ്ഞു.

‘വീട്ടുമുറ്റം’ , ‘അയല്‍പക്ക വിദ്യാകേന്ദ്രങ്ങള്‍’,
‘വീട് ഒരു വിദ്യാലയം’ , ‘ വീട്ടുവായന’ എന്നിങ്ങനെ പദ്ധതികളുടെ തുടര്‍ച്ച ഉറപ്പുവരുത്തി കുട്ടികളും അധ്യാപകരും രക്ഷി താക്കളും തമ്മിലുള്ള ജൈവബന്ധം ‘മക്കളോടൊപ്പം’ പിന്തുണാ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉറപ്പിക്കാനാണ് പഞ്ചായത്തിലെ ലക്ഷ്യം.

കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം കുറക്കുന്നതിന് വ്യത്യസ്ത ഫീല്‍ഡ് കൗണ്‍സിലികങ്ങ് പരിപാടികളും ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ടി.ടി.സി ബി.എഡ് പഠിക്കുന്ന അധ്യാപക വിദ്യാര്‍ഥികളെയും
മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വീട്ടുകാരെയും റിട്ടേര്‍ഡ് അധ്യാപകര്‍ ഉള്‍പ്പെടെ യുള്ള മറ്റ് മുതിര്‍ന്നവരെയും കുട്ടിയുടെ സഹ അധ്യാപകരായി ( മെന്റര്‍ ) പ്രാദേശികമായി സാമീപ്യം ഉറപ്പിക്കുകയാണ്.
പഠനപ്രവര്‍ത്തനങ്ങള്‍ അടക്കം സന്തോഷത്തോടെ ചെയ്യാന്‍ പദ്ധതി ദീര്‍ഘവീക്ഷണം ചെയ്യുന്നു.

ഇതിന് ആവശ്യമായ പരിശീലനങ്ങളും, കൗണ്‍സിലിംഗും, ക്ലാസ്സുകളും ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് നടപ്പില്‍ വരുത്തും. അയല്‍പ്പക്കകേന്ദ്രങ്ങളില്‍ കേന്ദ്രത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം, ലഘു ഭക്ഷണം എന്നിവയും ഉറപ്പുവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രാദേശികമായി 5 കുട്ടികള്‍ക്ക് ഒരു ഗൈഡ് എന്ന നിലയിലും വാര്‍ഡ് തല സമിതിയുടെ യോഗങ്ങള്‍ ചേര്‍ന്ന് പരിശീലനം നല്‍കുകയാണ് മക്കള്‍ക്കൊപ്പം.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ പദ്ധതി നടത്തിപ്പ് വിശദീകരിച്ചു. അമ്മത് കൊടുവേരി, സൗദാ നിഷാദ് ,
സഫീല പടയന്‍, ജംഷീര്‍ കുനിങ്ങാരത്ത് ,
പി എ അസീസ് എന്നിവരും ഓണ്‍ലൈന്‍ പന്നത്തിനായിവെള്ളമുണ്ട പഞ്ചായത്തിന്റെ ജില്ലാവിദ്യാഭ്യാസ ഓഫീസ് തല പ്രത്യേക ചുമതലയുള്ള മാനന്തവാടി ബി. ആര്‍. സി കോര്‍ഡിനേറ്റര്‍ കൂടിയായ മുഹമ്മദലി കെ. എയും ആസൂത്രണ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!