മലബാറില്‍ ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി മില്‍മ. നാളെ മുതല്‍ വൈകുന്നേരങ്ങളിലെ പാല്‍ മില്‍മയിലേക്ക് അയക്കേണ്ടെന്ന് ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദേശം. കൊവിഡ് നിയന്ത്രണത്തില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍.
പ്രതിദിനം ശരാശരി ആറരലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. ഇതില്‍ അഞ്ച് ലക്ഷം ലിറ്ററും വില്‍പ്പന നടത്തുകയാണ് പതിവ്. ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ കൊണ്ട് ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. സംഭരിച്ച പാല്‍ വിപണനം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മില്‍മ വൈകുന്നേരങ്ങളില്‍ സംഭരണം നിര്‍ത്തുന്നത്.