ജില്ലയില്‍ ചിക്കന്‍ വില വാണം പോലെ കുതിച്ചുയരുന്നു.ജില്ലയിലെ ഫാമുകളില്‍ കോഴികള്‍ കുറഞ്ഞതും അവസരം മുതലാക്കി തമിഴ്‌നാട് ലോബി വില നിശ്ചയിക്കുന്നതുമാണ് കോഴി വില വാണം പോലെ ഉയരാന്‍ കാരണമായത്. ബലി പെരുന്നാള്‍ പടിവാതിലില്‍ എത്തി നില്‍ക്കെ ഇനിയും വില കൂടാനാണ്് സാധ്യത.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുമ്പോള്‍ കോഴി വില ജില്ലയില്‍ കുതിച്ചുയരുകയാണ്. ഇന്ന് ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം കിലോയ്ക്ക് 230 രൂപയാണ് വില. ജില്ലയിലെ ഫാമുകളില്‍ കോഴി ഉല്‍പാദനം കുറഞ്ഞതും ഈ അവസരം മുതലാക്കി തമിഴ്‌നാട് ലോബി വില നിശ്ചയിക്കുന്നതുമാണ് ഇറച്ചി വില ഉയരാന്‍ ഇടയാക്കുന്നതെന്നാണ് കോഴി കച്ചവടക്കാര്‍ പറയുന്നത്. കോഴിവില വാണം പോലെ ഉയരുമ്പോഴും ജില്ലയിലെ കോഴി കര്‍ഷകര്‍ക്കും ചെറിയ ഒരു നേട്ടമുണ്ടെന്നും പറയാം. മുന്‍പ് 70ഉം 80 രൂപ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് കോഴികള്‍ക്ക് 100 മുതല്‍ 110 രൂപ വരെ ഫാമുകാര്‍ക്ക് ലഭിക്കുന്നത് കോഴി കര്‍ഷകര്‍ക്ക് ചെറിയൊരു ആശ്വാസവുമാണ്.