കല്‍പ്പറ്റയില്‍ മത്സ്യമാംസ മാര്‍ക്കറ്റ് വെള്ളിയാഴ്ച മുതല്‍

0

മൂന്ന് വര്‍ഷമായി പൂട്ടികിടന്ന കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മത്സ്യമാംസ മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച മുതല്‍ തുറക്കുമെന്ന് നഗരസഭാചെയര്‍മാന്‍ കേയംതൊടി മുജീബ്.കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ യാത്ര ചെയ്യാതെ പൊതു ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മാര്‍ക്കറ്റിനെ ആശ്രയിക്കാമെന്നും നഗരസഭാചെയര്‍മാന്‍.മൂന്ന് വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച മാര്‍ക്കറ്റ് ഉടന്‍ തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

40 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.മത്സ്യ, ഇറച്ചി,കോഴി സ്റ്റാളുകളുമടക്കം 19 സ്റ്റാളുകള്‍ ഉണ്ട്.മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതിലൂടെ നഗരപരിധിയിലെ വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാകും. മാലിന്യ സംസ്‌കരിക്കുന്നതിനുള്ള എസ്.ടി.പി.പ്ലാന്റ്,വൈദ്യുതി, പ്ലംബിംഗ് , ഇന്റര്‍ലോക്ക്, മേല്‍ക്കൂര അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. ശുചീകരണത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. മത്സ്യ, ഇറച്ചി,കോഴി സ്റ്റാളുകളുമടക്കം 19 സ്റ്റാളുകളാണ് മാര്‍ക്കറ്റില്‍ഒരുക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച മാര്‍ക്കറ്റ് ഉടന്‍ തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതൊടെ ബൈപ്പാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ തന്നെമറ്റൊരു മാര്‍ക്കറ്റിലേക്ക് മാറ്റുകയായിരുന്നു. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ പലരും മാര്‍ക്കറ്റിലേക്ക് പോകാതെയായി. കച്ചവടം തീര്‍ത്തും കുറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെടാതെ വന്നതോടെ പലരും കടകള്‍അടച്ചുപൂട്ടി. അടച്ചിട്ട മാര്‍ക്കറ്റിന്റെ പണി പുരോഗമിക്കുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ വന്നതോടെ നവീകരണം മുടങ്ങിയിരുന്നു. നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതിക്ക് പരിഹാരമായി പണികള്‍ വേഗത്തിലാക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!