മാനന്തവാടിയില്‍ സെപ്റ്റിക്ക് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി ;സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
മാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായായി പരാതി.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരാതി ശരിയെന്ന് കണ്ടെത്തി. വള്ളിയൂര്‍ക്കാവ് റോഡിലെ കല്ലാട്ട് മാളില്‍ നിന്നുള്ള മാലിന്യമാണ് ഡയാന ക്ലബ്ബ് റോഡിലൂടെ ഒഴുകി തോടിലേക്ക്എത്തുന്നത്.ദുര്‍ഗദ്ധം സഹിക്കാതായതോടെ നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലുള്ള സെപ്റ്റിക് ടാങ്ക് നിറഞ്ഞ് നില്‍ക്കുന്നതായും ഇതില്‍ നിന്നുള്ള പൈപ്പ് പൊതു ഓടയിലേക്ക് കണക്ട് ചെയ്തതായി കണ്ടെത്തി.ഇതേ തുടര്‍ന്ന് നഗരസഭ കെട്ടിട ഉടമയ്ക്ക് നോട്ടിസ് നല്‍കി.കൂടാതെ മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്‍് സ്ഥാപിക്കണമെന്നും കെട്ടിടത്തില്‍ കോഫി ഷോപ്പുകള്‍ അടച്ചുപൂട്ടാനും നിര്‍ദ്ദേശം നല്‍കി മറ്റ് സ്ഥാപനങ്ങള്‍ ജലം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എസ്.സന്തോഷ് കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന