ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും. ഇതില്‍ പ്ലസ് വണ്‍ , പ്ലസ് ടു തലത്തില്‍ ഫൈനല്‍ പരീക്ഷയും നടക്കും. പ്ലസ്ടുവിന് 290 പേരും പ്ലസ് വണ്ണിനു 311 പേരുമാണ് പരീക്ഷക്ക് ഇരിക്കുന്നത്. ഇതില്‍ 157 പുരുഷന്മാരും 444 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. 147 എസ് ടി പഠിതാക്കളും, 28 എസ് സി പഠിതാക്കളും 2 ട്രാന്‍സ്ജെന്‍ഡേഴ്സ് പഠിതാക്കളും 7 ഭിന്നശേഷി പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. വയനാട് ജില്ലയില്‍ നാല് പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. മാനന്തവാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ . ആശാ വര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി ടീച്ചര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, വര്‍ക്കര്‍മാര്‍ , ദമ്പതികള്‍, പോലീസ്, എസ് ടി പ്രൊമോട്ടര്‍മാര്‍, ദിവസ വേതന തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരാണ് പരീക്ഷാര്‍ത്ഥികള്‍. രാവിലെ 10 മണി മുതല്‍ 12 .45വരെയാണ് പരീക്ഷാ സമയം
Sign in
Sign in
Recover your password.
A password will be e-mailed to you.