കോളേജില്‍ നിന്നും മോഷണം പോയ ലാബ് ഉപകരണം എംഎസ്എഫ് പ്രവര്‍ത്തകരുടെ മുറിയില്‍

0

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ നിന്ന് മോഷണം പോയ ലാബ് ഉപകരണം എംഎസ്എഫ് പ്രവര്‍ത്തകരുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. എംഎസ്എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്മില്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്‍ എച്ച് മുഹമ്മദ് സാലിം എന്നിവരുടെ താമസസ്ഥലത്ത് നിന്നാണ് തൊണ്ടിമുതല്‍ പൊലീസ് കണ്ടെത്തിയത്.സംഭവത്തില്‍ കോളേജിന്റെ പരാതിയില്‍ 7 വിദ്യാര്‍ത്ഥികള്‍ക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തു.

സംഭവത്തില്‍ കോളേജിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.കോളേജിലെ ലാബില്‍ നിന്ന് മോഷണം പോയ 13,000 രൂപ വിലയുള്ള ഫങ്ഷന്‍ ജനറേറ്ററാണ് എംഎസ്എഫ് പ്രവര്‍ത്തകരുടെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ലഹരി മരുന്ന് ഉപയോഗം കണ്ടെത്താന്‍ വേണ്ടിയാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ മുറിയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ ഫങ്ഷന്‍ ജനറേറ്ററിന് പുറമേ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!