ശവപ്പെട്ടി വിലാപയാത്ര സംഘടിപ്പിച്ചു

0

വയനാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി ശവപ്പെട്ടി വിലാപയാത്ര സംഘടിപ്പിച്ചു. മുത്തങ്ങയില്‍ നിന്നും ആരംഭിച്ച് പത്തിടങ്ങളില്‍ പ്രതീകാത്മക പൊതുദര്‍ശനം നടത്തിയാണ് വിലാപയാത്രസമാപിച്ചത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഇ.പി. ഫിലിപ്പുകുട്ടി, വിജയന്‍ മടക്കിമല, ഗഫൂര്‍ വെണ്ണിയോട്, ഷുക്കൂര്‍, സി കെ മുസ്തഫ, മോഹന്‍ നവരംഗ്, പി വൈ മ്ത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മെഡിക്കല്‍ കോളജ് വയനാട്ടുകാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മടക്കിമലയില്‍ തന്നെ സ്ഥാപിക്കുക എന്ന മുദ്രാവാക്യവുമായാണ് വിലാപയാത്ര നടത്തിയത്.വയനാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കുകയാണന്നാരോപിച്ച് മെഡിക്കല്‍ കോളജ് ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ പ്രതീകാത്മക ശവപ്പെട്ടി വിലാപയാത്ര നടത്തിയത്. രാവിലെ മുത്തങ്ങയില്‍ നിന്നാണ് വിലാപ യാത്ര ആരംഭിച്ചത്. വാഹനത്തില്‍ ശവപ്പെട്ടി വെച്ച് അതില്‍ റീത്തുകള്‍ സമര്‍പ്പിച്ചായിരുന്ന വിലാപ യാത്ര.

കടലാസില്‍ ഒതുങ്ങിയ വയനാടിന്റെ സ്വപ്ന പദ്ധതികളുടെയെല്ലാം റീത്തുകളും സമര്‍പ്പിച്ചായിരുന്നു വിലാപ യാത്ര. വയനാട് റെയില്‍വേ, രാത്രി യാത്ര, ബഫര്‍ സോണ്‍, വന്യമൃഗ ശല്യം, കബനീ ജല വിനിയോഗം, കാരാപ്പുഴ, ബാണാസുരസാഗര്‍ ജലസേചന പദ്ധതികള്‍, പൂഴിത്തോട് ബദല്‍ റോഡ്, ബൈരക്കുപ്പ പാലം, 7000 കോടിയുടെ വയനാട് പാക്കേജ് തുടങ്ങി കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മിച്ചായിരുന്നു വിലാപായാത്ര. മുത്തങ്ങയില്‍ നിന്നും ആരംഭിച്ച പ്രതീകാത്മക യാത്ര ബത്തേരി, മീനങ്ങാടി, കാക്കവയല്‍, മുട്ടില്‍, കമ്പളക്കാട്, കല്‍പ്പറ്റ, ചുണ്ടേല്‍, വൈത്തിരി, ലക്കിടി എന്നിവിടങ്ങളിലെ പ്രതിഷേധ യോഗങ്ങള്‍ക്ക് ശേഷം പഴയവൈത്തിരിയില്‍ സമാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!