നാളത്തെ കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ല
നാളെ പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാറും, സെക്രട്ടറി വി.കെ.തുളസിദാസും അറിയിച്ചു.വിപണിയിലെ ഇടപെടലുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെയാവണമെന്ന് സമിതി നേതാക്കള്‍.ഏകോപന സമിതി ഏകപക്ഷീയമായി പ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല.രോഗവ്യാപന നിരക്ക് കുറയുന്ന മുറക്ക് ഇളവുകള്‍ നല്‍കി കമ്പോളത്തെ സജീവമാക്കി നിര്‍ത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേര്‍ക്കും കട തുറക്കാന്‍ അനുമതിയില്ലാത്ത ചൊവ്വാഴ്ച ‘കടയടപ്പ് ‘ പറയുന്നവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്‌കോവിഡ് കുറയുന്നതിനനുസരിച്ച് പരമാവധി ഇളവുകള്‍നല്‍കാന്‍ ദുരന്തനിവാരണ അതോറിറ്റി മുമ്പാകെ സമിതി നിരന്തരം അഭ്യര്‍ത്ഥിച്ചതാണ്.കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ടെസ്റ്റ് പോസറ്റീവിറ്റി നിരക്കിന്റെ പുതിയ മാനദണ്ഡം കാരണം വ്യാപാരികള്‍ക്ക് കട തുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്- മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളുംതുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ വ്യാപാരി സമിതി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്