ചെറുകിട വ്യാപാരികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണമാരംഭിച്ചു

0

ലോക്ഡൗണില്‍ കഷ്ടത്തിലായ ചെറുകിട വ്യാപാരികള്‍ക്ക് ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണമാരംഭിച്ചു. കൈനാട്ടി വ്യാപാര ഭവനില്‍ ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ നിര്‍വ്വഹിച്ചു.ജില്ലയിലെ 73 യൂണിറ്റുകളിലെ ഭാരവാഹികള്‍ക്കാണ് വിതരണ ചുമതല.  ജനറല്‍ സെക്രട്ടരി ഒ.വി വര്‍ഗീസ് പരിപാടിയില്‍ അധ്യക്ഷനായി. ഇ ഹൈദ്രു, കെ ഉസ്മാന്‍, കെ.ടി ഇസ്മായില്‍, ജോജിന്‍ ടി ജോയി, നൗഷാദ് കാക്കവയല്‍ എം.വി സുരേന്ദ്രന്‍, സി വി വര്‍ഗീസ്, പി.വി മഹേഷ്, സി രവീന്ദ്രന്‍, അഷ്‌റഫ് കൊട്ടാരം,  എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!