പൊട്ടിപൊളിഞ്ഞ് മാനന്തവാടി കരിന്തിരിക്കടവ് 6-ാം മൈല്‍ റോഡ് മന്ത്രി ഇടപെടണമെന്ന് നാട്ടുകാര്‍
പണി പൂര്‍ത്തീകരിക്കും മുന്‍പേ പൊട്ടിപൊളിഞ്ഞ് മാനന്തവാടി കരിന്തിരിക്കടവ് 6-ാം മൈല്‍ റോഡ്. മാനന്തവാടി ബസ്സ്റ്റാന്റില്‍ നിന്നും 6-ാം മൈലിലേക്ക് പോകുന്ന കരിന്തിരിക്കടവ് മുക്കത്ത് വയലിലാണ് റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത്.നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് പൊളിയാന്‍ കാരണമെന്നും പ്രശ്‌നത്തില്‍ പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മാനന്തവാടി ബസ്സ്റ്റാന്റില്‍ നിന്നും 6-ാം മൈലിലേക്ക് പോകുന്ന റോഡില്‍ കരിന്തിരിക്കടവ് മുക്കത്ത് വയലിലാണ് റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത്. ബസ്സ് സ്റ്റാന്റ് മുതല്‍ കരിന്തിരിക്കടവ് പാലംവരെ ഒരു റീച്ച് വര്‍ക്ക് നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കരിന്തിരിക്കടവ് – 6-ാം മൈല്‍ റോഡ് രണ്ടാം റീച്ച് പ്രവര്‍ത്തിയിലാണ് ഇപ്പോള്‍ റോഡ് പൊട്ടിപൊളിഞ്ഞത്. 7 കോടി രൂപ ചിലവിലാണ് രണ്ടാം റീച്ച് പ്രവര്‍ത്തി നടക്കുന്നത്. നിലവില്‍ പണി നടന്നു കൊണ്ടിരിക്കുന്ന ഭാഗത്താണ് റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് പൊട്ടിപൊളിയാന്‍ കാരണമെന്ന് നാട്ടുക്കാര്‍ കുറ്റപ്പെടുത്തുന്നു.നിലവില്‍ മാനന്തവാടിയില്‍ നിന്നും പനമരം ഭാഗത്തേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപെടുന്ന റോഡായതിനാല്‍ നിരവധി വാഹനങ്ങളാണ് ഈ വഴി പോകുന്നത് റോഡ് പണി തീരും മുന്‍പെ റോഡ് പൊട്ടിപൊളിഞ്ഞതില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപ്പെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.