ഗര്‍ഭിണിയായ അതിഥി തൊഴിലാളിക്ക്  ചികിത്സാ സൗകര്യമൊരുക്കി ലേബര്‍ ഓഫീസര്‍

0

മുള്ളന്‍കൊല്ലി ചെറ്റപാലത്ത് താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ സൂരജ് ടൂരിയുടെ ഭാര്യ പുനിത ദേവിക്കാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി അസി. ലേബര്‍ ഓഫീസര്‍ സി രാഘവന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് വേണ്ട ചികിത്സാ സഹായങ്ങള്‍  ഏര്‍പ്പാട് ചെയ്തത്. നിലവില്‍ ലോക്ഡൗണായതോടെ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റുകളും രാഘവന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കി.

മുമ്പ് മുളളന്‍കൊല്ലി പി എച്ച് സിയില്‍ പോയപ്പോള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപ്രതിയില്‍ എത്തി സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ ചെയ്യണമെന്ന് ഡോക്ടര്‍ പുനിതയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മലയാളം സംസാരിക്കാന്‍ അറിയാത്തതിനാല്‍ ഇവര്‍ എവിടെ പോണം എന്ത് ചെയ്യണമെന്നറിയാത്തതിനാല്‍  ചികിത്സ തേടിയില്ല. പിന്നീട് ഭക്ഷണം കഴിക്കാന്‍ പറ്റാത്തത്തിനാലും ഛര്‍ദ്ദികാരണവും രണ്ട് മാസം ഗര്‍ഭിണിയായ പുനിത ദേവിയുടെ ആരോഗ്യസ്ഥിതി മോശമായി.  രണ്ട് മാസം ഗര്‍ഭിണിയായ പുനിത ദേവിയുടെ ആരോഗ്യസ്ഥിതി മോശമായതായി അറിയിച്ച് ബുധനാഴ്ച രാത്രി മുള്ളന്‍കൊല്ലി പഞ്ചായത്ത് സെക്രട്ടറി അബ്ദുള്ള സി രാഘവനെ ഫോണില്‍ ബന്ധപ്പെട്ടു.തുടര്‍ന്ന് പ്രദേശത്തെ ആശ വര്‍ക്കര്‍ ബിന്ദുവിന്റെ സഹായത്തോടെ വാഹനത്തില്‍ പുനിത ദേവിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് സ്‌കാനിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് സൗകര്യം ചെയ്തു നല്‍കുകയും ചെയതു. ക്രെഡിറ്റ് ബില്‍ സഹായത്തോടെ മരുന്നടക്കമുള്ളവ വാങ്ങി നല്‍കി തിരികെ വാഹനത്തില്‍ വീട്ടിലാക്കുകയു ചെയ്തു.ആറ് മാസം മുമ്പാണ് ഏഴും, നാലും വയസുള്ള തങ്ങളുടെ രണ്ട് കുട്ടികള്‍ക്കൊപ്പം സൂരജ് ടൂരിയും ഭാര്യ പുനത ദേവിയും വര്‍ക്ക്‌ഷോപ്പ് ജോലിക്കായി കുടുംബസമേതം കേരളത്തിലെത്തിയത്. നാല് മാസം കോഴിക്കോട് ജോലി ചെയ്ത ഇവര്‍ രണ്ട് മാസം മുമ്പാണ്  മുള്ളന്‍കൊല്ലിയിലെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!