പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

0

ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. വൊക്കേഷനില്‍ ഹയര്‍സെക്കണ്ടറി വിജയ ശതമാനം 71.24 ആണ്. സയന്‍സ് വിഭാഗത്തില്‍ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം. 4,41,120 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാര്‍ത്ഥികളാണ്. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല എറണാകുളവും ഏറ്റവും കുറവ വയനാടും ആണ്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

39,242 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 29,818 പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷത്തെ ഫുള്‍ എ പ്ലസിന്റെ എണ്ണം 33815 ആയിരുന്നു. ഇത്തവണ 5427 വര്‍ധനയുണ്ടായി. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ വിജയം 71.42% ആണ്. മുന്‍വര്‍ഷം ഇത് 78.39% ആയിരുന്നു. ഇത്തവണ 6.97% കുറവുണ്ടായി.

 

Leave A Reply

Your email address will not be published.

error: Content is protected !!