ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്നില്ല; പ്രതിഷേധ ധര്‍ണ്ണ നടത്തി

0

മുള്ളന്‍കൊല്ലി പഞ്ചായത്തിനെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടവും സര്‍ക്കാറും കാണിക്കുന്ന അനാസ്ഥക്കെതിരെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പാടിച്ചിറ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. കടുത്ത വരള്‍ച്ചയില്‍ നൂറ് കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ പൂര്‍ണ്ണമായി നശിക്കുകയും കോടിക്കണകിന് രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് കരിഞ്ഞുണങ്ങിയ തോട്ടങ്ങളും വറ്റി വരണ്ട് കുടിവെള്ള വിതരണം നിലച്ച കബനി നദിയും എല്‍ഡിഎഫ് മന്ത്രിമാര്‍ സന്ദര്‍ശിച്ച് പോയശേഷം ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാറില്‍ സമര്‍പ്പിക്കാതെയും , യാതൊരു ആശ്വാസ നടപടികളും സ്വീകരിക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് സമരമെന്ന് ഉദ്ഘാടനം ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി പി ഡി സജി ആരോപിച്ചു.

കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുക്കുന്നതിനപ്പുറം നഷ്ടം കണക്കാക്കുന്നതിന് യാതൊരു നടപടയും സ്വീകരിക്കുന്നില്ല , കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ സ്വകരിക്കാന്‍ പോലും തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് , സര്‍ക്കാര്യം ബന്ധപ്പെട്ട വകുപ്പുകളും അവഗണന തുടര്‍ന്നാല്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് പിഡി സജി മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍യു ഉലഹന്നാന്‍ മുഖ്യ പ്രഭാഷണം നടത്തി , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസ്, പി കെ വിജയന്‍, ഗിരിജ കൃഷ്ണന്‍, ജോയി വാഴയില്‍, ശിവരാമന്‍ പാറക്കുഴി, സുനില്‍ പാലമറ്റം, പി കെ ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!