അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 5 ന് രാഷ്ട്രപതി സമ്മാനിക്കും

0

മൂന്നു ഘട്ടങ്ങളിലായി കര്‍ശനമായതും സുതാര്യവും ആയ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ആണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട 46 അവാര്‍ഡ് ജേതാക്കള്‍ക്ക് 2022 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 05-ന് രാഷ്ട്രപതി സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെട്ട 46 അവാര്‍ഡ് ജേതാക്കള്‍ക്ക് 2022 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍, 2022 സെപ്റ്റംബര്‍ 5 ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ജെയ്നസ് ജേക്കബും പുരസ്‌കാരം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, രാജ്യത്തെ മികച്ച അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നതിനായി എല്ലാ വര്‍ഷവും അധ്യാപക ദിനത്തില്‍ അതായത് സെപ്റ്റംബര്‍ 5-ന് ദേശീയതല ചടങ്ങ് സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി കര്‍ശനമായതും സുതാര്യവും ആയ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ആണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നത്.അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകളിലൂടെ രാജ്യത്തെ അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആഘോഷിക്കുന്നു. കൂടാതെ, പ്രതിബദ്ധതയിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പുരസ്‌കാരങ്ങള്‍ക്ക് ഉണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!