ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കിയില്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി

0

പ്രളയകാലത്ത് ദുരിതബാധിതരായവര്‍ക്ക് ധനസഹായം നല്‍കിയില്ലന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാനന്തവാടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. മാനന്തവാടി പയ്യംമ്പള്ളി വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ കെ.പി.സി.സി. അംഗം അഡ്വ. എന്‍.കെ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡെന്നീസണ്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. പി.വി. ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യനും, എക്കണ്ടി മൊയ്തുട്ടി, സണ്ണി ചാലില്‍, പി.എം. ബെന്നി, സുനില്‍ കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!