ദുരിതാശ്വാസ വിതരണത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു പി.കെ ജയലക്ഷ്മി
വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊരുന്നന്നൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസ വിതരണത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ജില്ലയില്‍ കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വന്ന മാനന്തവാടി മണ്ഡലത്തിലെ അര്‍ഹരായ പല ലദുരിതബാധിതര്‍ക്കും ഇനിയും സഹായം കൈമാറാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പി.കെ ജയലക്ഷ്മി കുറ്റപ്പെടുത്തി. ജിജിപോള്‍ അദ്ധ്യക്ഷത വഹിച്ചു. തരുവണയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ഷാജി ജേക്കബ്, എം.പി ബാലന്‍, ടി കെ. മമ്മൂട്ടി, വിനോദ് പാലയാണ, പി ജോര്‍ജ്, കമ്പസിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.