സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
സ്റ്റേഡിയത്തിലെ നിർമാണ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രോട്ടോക്കോൾ ലംഘനമാണെന്ന പരാതി നിലനിൽക്കെയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന കൂടുതൽ തൊഴിലാളികളെ ഉടൻ പരിശോധനയ്ക്ക് വിധേയമാക്കും.