പ്രത്യേക സേനയ്ക്ക് പരിശീലനം നല്‍കി
കോവിഡ് രണ്ടാം തരംഗത്തില്‍ ലോക്ഡൗണിലും അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കൃത്യമായി മാസ്‌ക്ക് ഉപയോഗിക്കല്‍, പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തല്‍, അനാവശ്യ വാഹനയാത്ര എന്നിവ ശ്രദ്ധിക്കാന്‍ കേണിച്ചിറ പോലീസ് സേനയില്‍ പുതിയതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.
ഈ അംഗങ്ങളെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിന്യസിക്കും.കേണിച്ചിറ സി.ഐ.സതീഷ്‌കുമാര്‍ പരിശീലനം നല്‍കി