മധ്യവേനല്‍ അവധി: മേയ് 31 വരെ

0

 

സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്‌കൂള്‍ വര്‍ഷത്തെ മധ്യവേനലവധി ഏപ്രില്‍ 3 മുതല്‍ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. വേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. ഈ മാസം 23ന് തുടങ്ങിയ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസം അവസാനിച്ചു.മാര്‍ച്ച് 30 ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാര്‍ച്ച് 31ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകളും തുടരുകയാണ്. എസ്എസ്എല്‍സി പരീക്ഷകള്‍ ഏപ്രില്‍ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും ഏപ്രില്‍ 22 വരെ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!