ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷം പരീക്ഷയും 4,41,213 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷം പരീക്ഷയും എഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് മുത്ല്‍ 26 വരെ ഒന്‍പതു ദിവസങ്ങളിലായാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതലാകും മൂല്യനിര്‍ണയം. മൂല്യനിര്‍ണയം നടത്താനായി 52 സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും 25 ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിര്‍ണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.