‘കരുതലോടെ എടവക’ – എഡ്യു കിറ്റുകൾ വിതരണം ചെയ്തു

0

മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളെതുടര്‍ന്ന് അടഞ്ഞുകിടന്ന പൊതുവിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് വിദ്യാര്‍ഥികളുടെ ക്ഷേമവും ഉന്നതിയും മുന്‍നിര്‍ത്തി സകൂളുകള്‍ക്ക് കരുതലോടെ എടവക-എഡു കിറ്റുകള്‍ വിതരണം ചെയ്തു.

ടാബുകള്‍, തെര്‍മല്‍ സ്‌കാനറുകള്‍, പള്‍സ് ഓക്‌സി മീറ്ററുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, പി.പി.ഇ. കിറ്റുകള്‍, സാനി റ്റൈസര്‍ കാനുകള്‍ എന്നിവ അടങ്ങിയ കിറ്റാണിത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിഹാബ് അയാത്ത്, ജോര്‍ജ് പടക്കൂട്ടില്‍, ജെന്‍സി ബിനോയി , മെമ്പറായ ലിസി ജോണി, കല്ലോടി യു.പി.സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ സജി ജോണ്‍, പി.ഇ.സി. കണ്‍വീനര്‍ സവിതമ്മ തോമസ് പ്രസംഗിച്ചു. എഡു കിറ്റ് പ്രായോജകന്‍ എന്‍.വി. ജോര്‍ജ് മാസ്റ്ററെ യോഗം അഭിനന്ദിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!