ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

0

 

പേവിഷ പ്രതിരോധ പ്രചാരണം ലക്ഷ്യമിട്ട് വിദ്യാര്‍ഥികള്‍ക്കായി കേരള ഗവ. വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നല്ലപാഠം നടത്തുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മാനന്തവാടി ഗവ. വി എച്ച് എസ് എസില്‍ നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.തെരുവുനായശല്യം മൂലം വിദ്യാര്‍ഥികളടക്കം വലയുന്ന സാഹചര്യത്തിലാണു കരുതല്‍ പദ്ധതി.

കെ.ജി.വി.ഒ.എ ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ശരത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ സി. രാധിക, പി.ടി.എ പ്രസിഡന്റ് പി.പി. ബിനു, ഡോ. സീലിയ ലൂയിസ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ആഷിന്‍, കെ. എം. ഷിനോജ്, തുടങ്ങിയവര്‍ ന്തൃത്വം നല്‍കി.മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ വെറ്ററിനറി സര്‍ജന്‍ ഡോ. വി. ഫഹ്‌മിദ ക്ലാസ് എടുത്തു. നായ്ക്കളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കടിയേറ്റാല്‍ സ്വീകരിക്കേണ്ട പ്രതിരോധമാര്‍ഗങ്ങളും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!