സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇന്നു മുതല്‍ ഏഴു സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി പെറ്റ് ജി കാര്‍ഡായി മാറും . ലാമിനേറ്റ് ചെയ്ത ലൈസന്‍സാണ് ഇതുവരെ വിതരണം ചെയ്തിരുന്നത്. ഇന്നു വൈകീട്ട് മുഖ്യമന്ത്രി കാര്‍ഡ് പുറത്തിറക്കും. ഇപ്പോള്‍ ലൈസന്‍സിന് 900 രൂപയാണ് ഈടാക്കുന്നത്. പുതുക്ുന്നതിന് 505 രൂപയാണ് ഫീസ്.
7 സുരക്ഷ
സീരീയല്‍ നമ്പര്‍: ഓരോ ലൈസന്‍സിനും വ്യത്യസ്ത ഓരോ വ്യക്തിയുടേതും തിരിച്ചറിയുന്നതിനാണ് കറന്‍സിപോലെ വ്യത്യസ്ത നമ്പര്‍ നല്‍കുന്നത്.
യുവി എംബ്ലം: അള്‍ട്രാവൈലറ്റ് കൊണ്ടുമാത്രം കാണാന്‍ കഴിയുന്ന ഒരു പാറ്റേണ്‍ ലൈസന്‍സിന്റെ ഇരുവശങ്ങളിലും മുന്‍വശത്ത് കോരളത്തിന്റെ ചിത്രം .പുറകില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ചിഹ്നം.
ഗില്ലോച്ചെ പാറ്റേണ്‍: കറന്‍സികളില്‍ കാണുന്നതുപോലെ പ്രത്യേക ലൈന്‍ കൊണ്ട് നിര്‍മിച്ച രൂപങ്ങള്‍
മൈക്രോ ടെക്സ്റ്റ്: ചെറിയ അക്ഷരങ്ങള്‍ കൊണ്ടുള്ള ബോര്‍ഡര്‍ ലൈനുകള്‍
ഹോട്ട് സ്റ്റാംപ്ഡ് ഹോളോഗ്രാം
ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്: അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള സുരക്ഷയാണിത്
ക്യുആര്‍ കോഡ്: സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും