നടൻ പി.സി.ജോർജ്ജ് അന്തരിച്ചു

0

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ പി സി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് . കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് എന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രം..

സിനിമാക്കാർക്കിടയിലെ കാക്കിയണിഞ്ഞ കലാകാരൻ ആയിരുന്നു ജോർജ്. 68 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കുട്ടിക്കാലത്ത് തന്നെ നാടകങ്ങളോടും സിനിമയോടും പി സി ജോർജ് ആകൃഷ്ടനായി. സ്കൂൾ വേദികളിൽ അനുകരണ കലയിലും നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും ആ രംഗത്ത് മുന്നേറുവാൻ അദ്ദേഹത്തെ സഹായിച്ചു. കലയ്ക്ക് പുറമേ കായിക രംഗത്തും അദ്ദേഹം മികവ് തെളിയിച്ചു. പഠനത്തിനു ശേഷം അദ്ദേഹം പൊലീസിൽ ഓഫീസറായി ചേർന്നു.

നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിനു അഭിനയിക്കാൻ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!