കേരള പൊലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സര്‍വീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പൊലീസ് ആരംഭിച്ച പദ്ധതിയാണ്.
കേരളാ പൊലീസ് സൈബര്‍ഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്‌ബോട്ട് സേവനമാണ് ‘ടോക് ടു കേരള പോലീസ്.കേരളത്തിലെ സൈബര്‍ഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബര്‍ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സൈബര്‍ സെന്റര്‍ ഓഫ് എക്സലന്‍സാണ് സൈബര്‍ ഡോം.കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സേവനം, പ്രത്യേക ആപ്ലിക്കേഷനുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെയും ഏതെങ്കിലും വെബ് പേജുകള്‍ സര്‍ഫിംഗ് ചെയ്യാതെയും വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ പൊതുജനങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.