കുട്ടികളിലെ ആത്മഹത്യ ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

0

കേരളത്തില്‍ പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരുടെ ആത്മഹത്യ ആശങ്കാജനകമായി വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് മേധാവി ആര്‍. ശ്രീലേഖ അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ആത്മഹത്യ ചെയ്യുന്നതില്‍ ഏറെയും പെണ്‍കുട്ടികള്‍.

ലോക്ഡൗണ്‍ തുടങ്ങിയശേഷം കേരളത്തില്‍ 173 കുട്ടികള്‍ ജീവനൊടുക്കിയെന്നു സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. മാനസിക പിരിമുറുക്കമാണു ഭൂരിഭാഗം ആത്മഹത്യകള്‍ക്കും പിന്നിലെന്നാണു കണ്ടെത്തല്‍.കുട്ടികള്‍ക്കിടയിലെ ആത്മഹത്യ സംബന്ധിച്ചു പഠിച്ച ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയാണു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഈ മാസം വരെയുള്ള കണക്കുകളാണ് അടിസ്ഥാനം. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 10നും 18നും ഇടയില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാപ്രവണത വര്‍ധിച്ചത്.
നിരാശ, ഒറ്റപ്പെടല്‍, കുടുംബവഴക്കുകള്‍, മൊബൈല്‍- ഇന്റര്‍നെറ്റ് അമിതോപയോഗം, പ്രണയപരാജയം, രക്ഷിതാക്കളുടെ ശകാരം തുടങ്ങിയവയാണു മറ്റു കാരണങ്ങള്‍. കാരണം കണ്ടെത്താനാവാത്ത 41 കേസുകളുണ്ട്. ജീവനൊടുക്കിയ കുട്ടികളില്‍ ഭൂരിഭാഗവും പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നവരായിരുന്നു.
രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിലുള്ള മനോവിഷമം മൂലം ജീവനൊടുക്കിയവരില്‍ കൂടുതലും ആണ്‍കുട്ടികളാണ്. പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന ഭയം, ലൈംഗികാതിക്രമങ്ങള്‍ എന്നിവയാണു പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമാകുന്നത്. 41% ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ്.മനസ്സ് തളരുമ്പോള്‍ വിളിക്കാം മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്കു ടെലി കൗണ്‍സലിങ്ങുമായി ചിരി ഹെല്‍പ്ലൈന്‍. പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്ലൈന്‍ വഴി ഇതുവരെ കൈകാര്യം ചെയ്തത് 6000ലേറെ പരാതികള്‍. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നത്. നമ്പര്‍: 94979 00200
ന്മ ആരോഗ്യവകുപ്പിന്റെ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ മുഖേന 3.95 ലക്ഷം കുട്ടികള്‍ക്ക് ഫോണ്‍ വഴി കൗണ്‍സലിങ് നല്‍കി. വിവരങ്ങള്‍ക്കും സഹായത്തിനും ദിശ ടോള്‍ ഫ്രീ നമ്പര്‍1056

Leave A Reply

Your email address will not be published.

error: Content is protected !!