അഗ്‌നി രക്ഷാനിലയത്തിലെ പച്ചക്കറി കൃഷി 

0

ദുരന്ത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തം സ്ഥാപനത്തില്‍ പച്ചക്കറി കൃഷിയിലൂടെ വ്യസ്തരാവുകയാണ് മാനന്തവാടി വളളിയൂര്‍ക്കാവിന് സമീപത്തെ അഗ്‌നി രക്ഷാനിലയത്തിലെ 42 ഉദ്യോകസ്ഥര്‍.സ്റ്റേഷന്‍ പരിസരത്തെ പത്ത് സെന്റോളം വരുന്ന സ്ഥലത്ത് തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ജീവനക്കാര്‍ അഗ്‌നി രക്ഷാനിലയത്തില്‍ പച്ചക്കറി കൃഷി നടത്തുന്നത്.

പയര്‍,കാബേജ്, ചീനി, തക്കാളി, വെണ്ട, ബ്രൊക്കോളി തുടങ്ങിയവ തികച്ചും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.

ഒഴിവ് സമയവും വൈകുന്നേരങ്ങളിലും ഇടവേളകളിലുമെല്ലാം ഉദ്യോഗസ്ഥരെല്ലാം കൃഷിയിടത്തില്‍ പച്ചക്കറി പരിപാലനത്തിനിറങ്ങും. മുന്‍വര്‍ഷങ്ങളിലും സമാനരീതിയില്‍ പച്ചക്കറി കൃഷി നടത്തി വിജയം കണ്ടതിനെത്തുടര്‍ന്നാണ് കൃഷിഭവനില്‍ നിന്ന് ലഭിച്ച വിത്തുകളും തൈകളും ഉപയോഗിച്ച് വീണ്ടും പച്ചക്കറി കൃഷി നടത്തുന്നത്. വിളവെടുപ്പില്‍ ലഭിക്കുന്ന പച്ചക്കറികളെല്ലാം സ്വന്തം മെസിലേക്ക് നല്കുക വഴി ഭക്ഷ്യ സ്വയം പര്യാപ്തതയുടെ മാതൃക കൂടിയാണ് ഇവര്‍ നല്കുന്നത്. ജീവനക്കാരുടെ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന ചാണകമടക്കമുള്ള ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് വളപ്രയോഗം. സമീപത്ത് തന്നെ പുഴയുള്ളതിനാല്‍ വെള്ളത്തിനും ക്ഷാമമില്ല. ഒരു മാസം കൂടി കഴിഞ്ഞാല്‍ പച്ചക്കറികളെല്ലാം വിളവെടുപ്പിന് തയ്യാറാകും. സ്റ്റേഷന്‍ ഓഫീസര്‍ പി വി വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി സി ജെയിംസ് , വി എസ് തങ്കച്ചന്‍ , എന്‍ ആര്‍ ചന്ദ്രന്‍ , വിസി ജോര്‍ജ് , എന്‍ പി അജീഷ് എന്നിവരാണ് പച്ചക്കറികൃഷിക്ക് നേതൃത്വം നല്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!