വയനാട് മെഡിക്കല്‍ കോളേജ് വിദഗ്ദ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0

വയനാട് മെഡിക്കല്‍ കോളേജ് ആരോഗ്യ സര്‍വ്വകലാശാല വിദഗ്ദ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം ഇന്നലെ മെഡിക്കല്‍ കോളേജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യ സര്‍വ്വകലാശാല സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇനി വയനാടിന്റെ പ്രതീഷ.

ആരോഗ്യ സര്‍വ്വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ അംഗം ഡോ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് ബുധനാഴ്ച മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. സംഘം തലപ്പുഴ ബോയിസ് ടൗണിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഗ്ലണ്‍ലെവന്‍ എസ്റ്റേറ്റിലും സന്ദര്‍ശനം നടത്തിയിരുന്നു.നിലവിലെ സ്ഥിതിഗതികള്‍ സംഘം മനസിലാക്കുകയും അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് മൂന്നംഗ സംഘം ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ചത്. ഇനി സര്‍വ്വകാശാല അധികൃതര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. അനുകൂല റിപ്പോര്‍ട്ടായിരിക്കും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചെതെന്നാണ് ലഭിക്കുന്ന വിവരം.
കിഫ്ബിയില്‍ നിന്നും 300 കോടി രൂപയാണ് വയനാട് മെഡിക്കല്‍ കോളേജിനായി നീക്കിവച്ചിട്ടുള്ളത്. ബോയ്‌സ് ടൗണില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയുമാണ്. ആരോഗ്യ സര്‍വ്വകലാശാല അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സര്‍ക്കാരുകള്‍ അനുകൂല തീരുമാനവുമെടുത്താല്‍ 2022-23 വര്‍ഷത്തെ എം.ബി.ബി.എസ് അഡ്മിഷനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!