കോവിഡ് ചികിത്സയ്ക്ക് ഇനി ഹോട്ടലുകളും

0

 

കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് കൂടുതല്‍ സൗകര്യം ഒരുക്കും. കെടിഡിസിയുടെ അടക്കമുള്ള ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉപയോഗിക്കാം.ടെലിമെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കും.ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെ തന്നെ വീണ്ടും ബന്ധപ്പെടാനാകണം. ഈ കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് ബാധിതര്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സല്‍റ്റേഷന്‍ നല്‍കും.

സ്വകാര്യ ചാനലുകളും ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കണം.കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകണം.തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫിസര്‍മാരെ രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കും.അവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവര്‍ക്കു നിര്‍ദേശം.സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മൃഗ ചികിത്സകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും. അവശ്യം വേണ്ട ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.

Leave A Reply

Your email address will not be published.

error: Content is protected !!