പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ബാങ്ക് സംരക്ഷണ ജനകീയ സമര സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ 10 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് നടന്നത്. പാവപ്പെട്ട ഇടപാടുകാര്‍ ഇതുമൂലം വഞ്ചിതരായിരിക്കുകയാണെന്നും, കൃത്രിമരേഖ ചമയ്ക്കല്‍, കള്ള ഒപ്പിടല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നുവെന്നും ഇവര്‍ പറഞ്ഞു. ദാനിയേല്‍ പറമ്പേക്കാട്ടില്‍, കെ കെ സജി, സാറാക്കുട്ടി, രാജേന്ദ്രന്‍ നായര്‍, ഗോപാലന്‍ വേങ്ങക്കല്‍, പി ആര്‍ ജയകുമാര്‍, എന്‍ സത്യാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
ഈ ക്രിമിനല്‍ കുറ്റം പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണ്. ഈ വിഷയത്തില്‍ വിജലന്‍സ് അന്വേഷണം ശക്തമാക്കണമെന്നും, തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.