കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

0

കേണിച്ചിറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മീനങ്ങാടി കൃഷ്ണഗിരി പാമ്പന്‍കൊല്ലി ഗീത ക്കാണ് പരിക്കേറ്റത്.49 വയസ്സായിരുന്നു.ഇന്നലെ വൈകുന്നേരം 5.30 ന് കേണിച്ചിറ പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. കേണിച്ചിറ നെല്ലിക്കരയിലെ ബന്ധുവീട്ടിലേക്ക് നടന്നു പോകവേയാണ് കാട്ടുപന്നി ആക്രമിച്ചത്.മുഖത്തും കൈയ്ക്കും പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!