ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി. പാചക വാതക സിലിണ്ടറിന് റീത്ത് വെച്ച് എ ഐ സി സി ആഹ്വാനപ്രകാരം ‘മെഹങ്കായ് മുക്ത് ഭാരത് അഭിയാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റയിലും പ്രതിഷേധസമരം നടത്തി.കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളിന് മുമ്പില്‍ സംഘടിപ്പിച്ച സമരം ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കെപിസിസി അംഗം പോക്കര്‍ ഹാജി സമരത്തില്‍ അധ്യക്ഷനായി.കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.ഡിസിസി വൈസ് പ്രസിഡണ്ട് എംഎ ജോസഫ്, പി പി ആലി, സാലി റാട്ടകൊല്ലി, വിജയമ്മ ടീച്ചര്‍, ആര്‍ രാധാകൃഷ്ണന്‍,ടി ജയ്‌സണ്‍, ഇ.വി അബ്രഹാം എന്നിവരടക്കം ജില്ലാ ഭാരവാഹികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.