സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഒന്‍പത് ജില്ലകളിലും വെള്ളിയാഴ്ച്ച 4 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.
കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച്ച വരെ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. കടലേറ്റം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണം.