കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്നു ചേരും. രാവിലെ പതിനൊന്നിന് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂർണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും നിയന്ത്രണങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനമുണ്ടാകും.
അതേസമയം, സമ്പൂർണ ലോക്ക്ഡൗണിനോട് രാഷ്ട്രീയപാർട്ടികൾക്ക് വിയോജിപ്പുണ്ട്. ആദ്യ കൊവിഡ് കാലത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള വ്യാപര, വ്യവസായ മേഖലകൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നതാണ് പ്രധാന കാരണം. ഏഴരക്ക് കടകൾ അടക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യാപാര മേഖലയ്ക്ക് അമർഷമുണ്ട്. മോട്ടോർവാഹന തൊഴിലാളികളും ദിവസ വേതന ജോലിക്കാരും പ്രതിസന്ധിയിലായി. സംസ്ഥാനത്തിന്റെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ മാത്രമല്ല, ദൈനംദിന ജീവതത്തിലും സർവകക്ഷി യോഗ തീരുമാനങ്ങൾ നിർണായകമാകും.