കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍.

0

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇതിനായി മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു

ഫെബ്രുവരി 10 വരെ പൊലീസിന്റെ കര്‍ശന ഇടപെടല്‍ തുടരും. ജനങ്ങള്‍ കൂട്ടം കൂടുന്നത് സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാനും അുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. നിര്‍ജീവമായ വാര്‍ഡ്തല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തില്‍ പുനരുജ്ജീവിപ്പിക്കും. രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങളും അനാവശ്യ രാത്രിയാത്രയും ഒഴിവാക്കണം. വിവാഹങ്ങളിലെ പങ്കാളിത്തം പരിമിതപ്പടുത്തുമെന്നും നിര്‍ദേശമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!