ഒരു കംപ്ലീറ്റ് ഫഹദ് ഫാസിൽ ഷോ കണ്ടിരിക്കുന്ന ആരാധകർക്ക് അതിനായി വീണ്ടുമൊരു അവസരം വന്നുചേർന്നിരിക്കുന്നു

0

സാഹിത്യകാരന്മാരുടെ ലോകത്തേക്ക് തന്റെ ആദ്യ രചനയുമായി കടന്നു വന്ന അലക്സ് പാറയിൽ എന്ന എഴുത്തുകാരൻ, കാമുകി അർച്ചനയുമൊത്തൊരു വീക്കെൻഡ് ചിലവിടാൻ പുറപ്പെടുന്നു. തങ്ങളുടെ സ്വകാര്യതയിൽ മൊബൈൽ ഫോൺ പോലും ഒഴിവാക്കുന്ന കമിതാക്കൾക്ക് പക്ഷെ പോകും വഴിയേ, അപ്രതീക്ഷിത സാഹചര്യത്തിൽ, ഒരു ബംഗ്ളാവിൽ അഭയം തേടേണ്ടി വരുന്നു. ഫാന്റസി കഥയിലേതെന്ന പോലുള്ള ഈ ബംഗ്ളാവിൽ നിന്നും ഒരു മിസ്റ്ററി ത്രില്ലറിന്റെ ചുരുളഴിയാൻ തുടങ്ങുന്നു; പൂർണ്ണമായും ഒന്നിനും ഉത്തരം നൽകാതെ.

ഒരു കഥാകാരൻ അയാളുടെ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കണ്ടുമുട്ടുന്ന യാദൃശ്ചികത എന്ന തരത്തിലെ തോന്നലുളവാക്കുന്ന ആദ്യ സംഭാഷണങ്ങളിലും രംഗങ്ങളിലും നിന്ന് നിഗൂഢതയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന സ്ക്രിപ്റ്റ് യാത്രയാരംഭിക്കുന്നു.

അലക്സ് പാറയിൽ എന്ന എഴുത്തുകാരനായി സൗബിൻ ഷാഹിറും, അർച്ചനയായി ദർശന രാജേന്ദ്രനും, വ്യക്തമായി പേരറിയാൻ കഴിയാത്ത കഥാപാത്രമായി ഫഹദ് ഫാസിലും മാത്രമാണ് ഈ സിനിമയിലെ മുഖങ്ങൾ. മുൻപ് പലവട്ടം ഒരു കംപ്ലീറ്റ് ഫഹദ് ഫാസിൽ ഷോ കണ്ടിരിക്കുന്ന ആരാധകർക്ക് അതിനായി വീണ്ടുമൊരു അവസരം വന്നു ചേരുന്ന സിനിമയാണ് നസീഫ് യൂസഫ് ഇസുദ്ദിൻ സംവിധാനം ചെയ്ത ‘ഇരുൾ’.

അതുവരെ പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന കഥാഗതിക്ക് മുറുക്കം കൂടുന്നത് ഫഹദിന്റെ വരവോടു കൂടിയാണ്. മറ്റു രണ്ടു കഥാപാത്രങ്ങളും മേളപ്പെരുക്കത്തിനൊപ്പം ഉയരുന്നു.

കുട്ടിക്കാലത്ത് ഗ്രാഫിക് ചിത്രങ്ങളുടെ അകമ്പടിയോടു കൂടി വായിച്ചു പരിചയിച്ച കോമിക്കുകളിൽ തുടങ്ങി ഫാന്റസിയും ഫിക്ഷനും ഇടകലർന്ന നോവലുകളിലൂടെ വളർന്ന തരം വായനാനുഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമായി ‘ഇരുൾ’ എന്ന സിനിമയെ വിശേഷിപ്പിക്കാം. അലക്സ് പാറയിലിന്റെ നോവലിലെ സീരിയൽ കില്ലറുടെ ചുവടുപിടിച്ച് നീങ്ങുന്ന അന്വേഷണത്തിനൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!