വര്‍ദ്ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ നിയമ നിര്‍മ്മാണം നടത്തണം ആം ആദ്മി പാര്‍ട്ടി

0

 

ആം ആദ്മി പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗവും, വില്‍പനയും തടയാന്‍ നിയമസഭയില്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടപെടാന്‍ ജില്ലയിലെ മൂന്ന് എം.എല്‍.എ. മാര്‍ക്കും മണ്ഡലം സെക്രട്ടറി റഫീക്ക് കമ്പളക്കാടിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കും. യോഗത്തില്‍ ജില്ലാ സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍, അബ്ദുല്‍ റസാഖ് കല്‍പ്പറ്റ, ഡോ. എ.ടി. സുരേഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു.
ലഹരി ഉപയോഗം കാരണം ഭാവി തലമുറയെ കുറിച്ച് ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ ലഹരി വില്‍പനക്കിടെ ഒരാള്‍ പിടിക്കപ്പെട്ടാല്‍ അയാള്‍ക്കു നാമമാത്രമായ ശിക്ഷയെ ലഭിക്കുന്നുള്ളൂ. ഒരാളെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം ആ ലഹരിവസ്തുവിന്റെ ഉത്ഭവ കേന്ദ്രം കണ്ടെത്തി പരിഹാരം കാണേണ്ട സംവിധാനം നമ്മുടെ നാട്ടില്‍ കാര്യക്ഷമമല്ല.ആം ആദ്മി പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗവും, വില്‍പനയും തടയാന്‍ നിയമസഭയില്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇടപെടാന്‍ ജില്ലയിലെ മൂന്ന് എം.എല്‍.എ. മാര്‍ക്കും മണ്ഡലം സെക്രട്ടറി റഫീക്ക് കമ്പളക്കാടിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കും. യോഗത്തില്‍ ജില്ലാ സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍, അബ്ദുല്‍ റസാഖ് കല്‍പ്പറ്റ, ഡോ. എ.ടി. സുരേഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!