ഷോട്ട് സര്‍ക്യൂട്ട് വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തി നശിച്ചു
ഷോട്ട് സര്‍ക്യൂട്ട് മൂലം പടിഞ്ഞാറത്തറ ഞ്ഞേര്‍ലേരി സ്വദേശി കുത്തിനി മമ്മൂട്ടിയുടെ അടുക്കളയിലെ വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചു.ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കളയിലെ ബള്‍ബ് മുതല്‍ ഫ്രിഡ്ജ് വരെ കത്തി പുക ഉയരുന്നത് കണ്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയും വീട്ടുകാരും ചേര്‍ന്ന് സാധനങ്ങള്‍ എല്ലാം വലിച്ചു പുറത്തിടുകയായിരുന്നു.അടുക്കളയില്‍ നിന്നും ഹാളിലേക്കുള്ള വാതില്‍ അടച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.
പുലര്‍ച്ചെ അഞ്ചരമണിയോടെ ശബ്ദം കേട്ട് വീട്ടമ്മ എഴുന്നേറ്റ് അടുക്കള വാതില്‍ തുറന്നപ്പോള്‍ ആകെ മൊത്തത്തില്‍ ഇരുട്ടായിരുന്നു, പിന്നെ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് അടുക്കളയിലെ ബള്‍ബ് മുതല്‍ ഫ്രിഡ്ജ് വരെ കത്തി പുക ഉയരുന്നത് കണ്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയും വീട്ടുകാരും ചേര്‍ന്ന് സാധനങ്ങള്‍ എല്ലാം വലിച്ചു പുറത്തിടുകയായിരുന്നു.വീട്ടുടമയും ഭാര്യയും മക്കളും മരുമക്കളും ചെറിയ കുട്ടി അടക്കം താമസിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. ജീവനുപോലും ഭീഷണിയായ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. മിക്‌സി, ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു.രാവിലെ കെഎസ്ഇബി അറിയിച്ചതില്‍പ്രകാരം അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്രിഡ്ജില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണം എന്നാണ് അറിയിച്ചത്. സംഭവം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ഇതുവരെ അന്വേഷണം ഒന്നും ഉണ്ടായില്ല എന്നും പരാതിയുണ്ട്. വാര്‍ഡ് മെമ്പര്‍മാരായ ബിന്ദുവും, നൗഷാദും സ്ഥലത്തെത്തിയിരുന്നു.