രാജ്യത്ത് കൊവിഡ് ബാധ ശക്തമായി തുടരുന്നു; 24 മണിക്കൂറിനിടെ 24,492 പേർക്ക് രോഗബാധ
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പോസിറ്റീവ് കേസുകളും 131 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുപരിപാടികളിൽ ഉള്ള ആൾക്കൂട്ടം ഒഴിവാക്കാനും, നിർബന്ധമായും മാസ്ക് ധരിക്കാനും സർക്കാർ നിർദേശിച്ചു. പൊതുപരിപാടികളിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കി.