സവാള വില വന്‍കുതിപ്പില്‍ തന്നെ. സവാളയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവ് വരുത്താനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി വില പത്ത് ദിവസമായി തുടര്‍ച്ചയായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു.വിലവര്‍ധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന പശ്ചാത്തലത്തിലും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതു പ്രതികൂലമായി ബാധിക്കുമെന്ന പശ്ചാത്തലത്തിലുമാണ് ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.