വയനാട്ടിലെ കാര്‍ഷിക പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും, പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ചാ വിഷയമായി.
കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു ഉദ്ഘാാടനം ചെയ്തു. വയനാട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷിഭവന്‍ പരിധികളിലേയും ബ്ലോക്കുകളിലേയും പ്രധാന കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി കൃഷി വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ നേതൃത്വത്തില്‍ സംയുക്തമായ പദ്ധതികള്‍ക്കും രൂപം നല്‍കി. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൃഷിഭവനുകളും വിജ്ഞാന്‍ കേന്ദ്രവും കൈകോര്‍ത്തു പ്രവര്‍ത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോക്ടര്‍ അലന്‍ തോമസ് പറഞ്ഞു.