മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും:യുഡിഎഫ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ബത്തേരി യുഡിഎഫ് കണ്‍വെന്‍ഷനില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബത്തേരി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ അബ്രഹാം അപലപിച്ചു.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.യോഗത്തില്‍ ബഹളമുണ്ടാക്കിയ ആളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഒരുകൂട്ടമാളുകള്‍ റിപ്പോര്‍ട്ടര്‍ ടിവി ക്യാമറാമാന്‍ മനു ദാമോദറിനെ കയ്യേറ്റം ചെയ്തത്.ദൃശ്യങ്ങള്‍ എടുക്കുന്നത് തടസ്സപ്പെടുത്തിയ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ഫോണ്‍ തട്ടിതെറിപ്പിക്കുകയും ചെയ്തിരുന്നു.