ന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താനുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. അൽപ്പസമയം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റായി.
കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.