മാനന്തവാടി മൈസൂര്‍ റോഡ് നവീകരണം പ്രതിഷേധവുമായി കോണ്‍ഗ്രസ്.

0

ഫുട്പാത്ത് സൗകര്യത്തോടെ നിര്‍മ്മാണ പ്രവര്‍ത്തി എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി മുന്നിട്ടിറങ്ങുമെന്ന് കോണ്‍ഗ്രസ്.മാനന്തവാടി നഗരത്തിലെ മൈസൂര്‍ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി ഇന്നലെയാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.സുനില്‍ ആലക്കല്‍ സമരം ഉദ്ഘാടനം ചെയ്തു.

ഫുട്പാത്ത് ഇല്ലാതെ പ്രവര്‍ത്തി നടത്തുന്നത് രാവിലെ ബി.ജെ.പി.പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഉച്ചക്ക് 2 മണിയോടെയാണ് കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് പ്രതിഷേധ സമരം അസംഘടിത കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി സുനില്‍ ആലക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ഡെന്നീസണ്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു.അസീസ് വാളാട്, എ.എം.നിഷാന്ത്, അലക്‌സ് കല്‍പ്പകവാടി, വി.ടി.ഷാജി, ജിന്‍സ് ഫാന്റസ്, മുസ്തഫ എള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!