ബഫര്‍ സോണ്‍ ജനവാസ  മേഖലയെ ഒഴിവാക്കണം നഗരസഭ കൗണ്‍സില്‍ യോഗം

0

ബഫര്‍ സോണ്‍ ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് മാനന്തവാടി നഗരസഭ കൗണ്‍സില്‍ യോഗം. ജനങ്ങളുടെ ആശങ്കയകറ്റാന്‍ പദ്ധതി പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനും കൗണ്‍സില്‍ തീരുമാനം. ബഫര്‍ സോണ്‍ വിഷയം മാത്രം അജണ്ട വെച്ചാണ് പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ന്നത്.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രത്‌നവല്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് & എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം സര്‍വ്വേ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ പയ്യംമ്പള്ളി, കാടന്‍കൊല്ലി, ചിറക്കര, പഞ്ചാരക്കൊല്ലി, പോലുള്ള
എട്ട് വാര്‍ഡുകളാണ് ബഫര്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതാകട്ടെ ഇവിടങ്ങളിലെ ജനങ്ങളെ വലിയ ആശങ്കയില്‍ ആക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രത്‌നവല്ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് സംസാരിച്ച സി.പി.എം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അബ്ദുള്‍ ആസിഫ് ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം വ്യക്തമാക്കി.

ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണ്‍ പരിതിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഏക കണ്ഡമായി കൗണ്‍സില്‍ തീരുമാനിക്കുകയും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാനും തീരുമാനിച്ചു.പദ്ധതി പ്രദേശങ്ങളില്‍ നാളെയും മറ്റന്നാളുമായി പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സ്ഥിരം സമിതി അദ്ധക്ഷമാരായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പാത്തുമ്മ ടീച്ചര്‍, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, എം.രാമചന്ദ്രന്‍, കെ.സി.സുനില്‍കുമാര്‍, വി.യു. ജോയി.തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി സന്തോഷ് മമ്പള്ളിയും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!