വനം വന്യജീവി വകുപ്പും അധ്യാപകരും കൈകോര്‍ത്ത് സ്‌കൂളും പരിസരവും ശുചീകരിച്ചു
മാനന്തവാടി: വനം വന്യജീവി വകുപ്പും അധ്യാപകരും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. കോവിഡ് മഹാമാരി കാരണം രണ്ടുവര്‍ഷമായി പൂട്ടിക്കിടന്ന പൊഴുതന പഞ്ചായത്തിലെ വലിയപാറ ഗവ. എല്‍ പി സ്‌കൂള്‍ ആണ് കല്‍പ്പറ്റ റേഞ്ചില്‍ പെട്ട, കല്‍പ്പറ്റ സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരും അധ്യാപകരും ചേര്‍ന്ന് ശുചീകരിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണത്തില്‍ വനം വകുപ്പ് ജീവനക്കാരും സഹകരിക്കണമെന്ന വയനാട് ജില്ലയുടെ ചുമതല കൂടെയുള്ള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുചീകരണം.
സ്‌കൂളിലെ ബെഞ്ചും ഡെസ്‌കുമെല്ലാം വൃത്തിയാക്കിയശേഷം അണുവിമുക്തമാക്കുക യും ചെയ്തു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ഷജ്‌നയുടെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ജെ.ജോസിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിജീവ്. എ, ഫോറസ്റ്റ് വാച്ചര്‍ മാരായ ലക്ഷ്മി കെ, വിന്‍സന്റ് ആര്‍, എന്‍. എം. ആര്‍ വാച്ചര്‍ മാരായ അരുണ്‍, ദീപ്തീഷ്, രാജേഷ്, പവിത്രന്‍, അഖില്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.